Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനി രാവണൻ; കാല ട്രെയിലർ കാണാം

kaala-trailer

കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ. രഞ്ജിത്ത് ഒരുക്കുന്ന കാലയുടെ ട്രെയിലർ പുറത്തിറങ്ങി. 1.30 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാലാ കരികാലൻ എന്ന കഥാപാത്രത്തെ സംവിധായകൻ അവതരിപ്പിക്കുന്നു.

Kaala (Tamil) - Official Trailer | Rajinikanth | Pa Ranjith | Dhanush | Santhosh Narayanan

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.

നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത് ഇരുന്നൂറോളം സ്‌ക്രീനുകളിലെന്ന് റിപ്പോര്‍ട്ട്. കബാലിയേക്കാള്‍ വമ്പന്‍ റിലീസായാണ് ചിത്രമെത്തുന്നത്. ജൂൺ ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്.