ആക്ഷൻ ഹീറോ ബിജുവിലെ 16 അബദ്ധങ്ങൾ

നിവിൻ പോളിയുടെ ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് നിവിൻ പോളി എത്തിയത്. പുതുമയാർന്ന അവതരണ ശൈലിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.

സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ കണ്ണിൽപെടാതെ പോയ ചില അബദ്ധങ്ങളെക്കുറിച്ചാണ് ഈ വിഡിയോ പറയുന്നത്. ചിത്രം മുഴുവൻ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിർമിച്ച വിദ്ധ്വാന്മാർ അബദ്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

ബാഹുബലിയിലെ 145 തെറ്റുകൾ; വിഡിയോ

വർഷം പാതി പിന്നിടുമ്പോൾ മലയാള സിനിമയിൽ കലക‌്ഷൻ ഹീറോ ‘ആക‌്ഷൻ ഹീറോ ബിജു’ ആണ്. തിയറ്ററിലെത്തി ആദ്യ ആഴ്ച സ്റ്റാർട്ടിങ് പിഴച്ച് ഒന്നിരുന്നുപോയ ബിജു പക്ഷേ, പ്രേക്ഷകപ്രീതി നേടി കുതിച്ചോടിയത് 100 ദിവസം. തിയറ്ററുകളിൽനിന്നു വാരിയത് 30 കോടിയോളം രൂപ. തിയറ്ററിൽ 100 ദിവസം പൂർത്തിയാക്കിയിരുന്നു.