എന്താണ് അസുഖമെന്ന് കണ്ടെത്തൂ വി.ടി ബൽറാം: ഭാഗ്യലക്ഷ്മി

എകെജിക്കെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിച്ച വിടി ബൽറാമിന് എതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നുവെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേയ്ക്ക്–

ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബൽറാം എകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.

പാവം..ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസികാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ് വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബൽറാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ളവം.