ഞങ്ങളുടെ മഹേഷേട്ടൻ ഇങ്ങനല്ല; നിമിർ ട്രെയിലറിന് ട്രോൾ

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് നിമിർ ട്രെയിലർ പുറത്തുവന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനായി എത്തുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്ന് ട്രെയിലറിൽ സൂചന നൽകുന്നുണ്ട്. 

മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നതെങ്കിലും ട്രോളന്മാർ സിനിമയെ വെറുതെ വിടാൻ ഭാവമില്ല. ട്രെയിലറിന് താഴെയും മഹേഷിന്റെ പ്രതികാരവുമായി താരതമ്യം ചെയ്താണ് വിമർശനം.  

സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തിൽ. അപർണ ബാലമുരളിയുടെ റോളിൽ നമിത പ്രമോദും അനുശ്രീയുടെ റോളിൽ പാർവതി നായരുമാണെത്തുന്നത്. അലൻസിയറുടെ വേഷത്തിൽ എം എസ് ഭാസ്കർ അഭിനയിക്കുന്നു. സംവിധായകൻ മഹേന്ദ്രൻ ആണ് ഉദയനിധിയുടെ അച്ഛന്റെ വേഷത്തിൽ. മണിക്കുട്ടൻ, ബിനീഷ് കൊടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. സിനിമ ജനുവരി 25ന് റിലീസ് ചെയ്യും.