പ്രിയയെ കണ്ണിറുക്കി കാണിച്ച ചെക്കനും പുലിയാണ്

കണ്ണിറുക്കി പ്രേക്ഷകമനം കവർന്ന പെണ്ണ് മാത്രമല്ല, അവളെ നോക്കി വീഴ്ത്താന്‍ നോക്കിയ ചെക്കനും ആരാധകരുണ്ട്. എന്തായാലും ഒരൊറ്റഗാനം കൊണ്ട് പ്രിയ നേടിയത് ലക്ഷകണക്കിന് ആരാധകരെയാണ്. പ്രിയ വാരിയർ മാത്രമല്ല ചെക്കനും പുലി തന്നെയാണ്. ഗുരുവായൂര്‍ സ്വദേശിയായ റോഷന്‍ അബ്ദുള്‍ റൗഫാണ് പ്രിയയെ നോക്കി പുരികമുയര്‍ത്തിയത്.

പ്രിയയ്ക്ക് ആൺകുട്ടികളാണ് ആരാധകരെങ്കിൽ പെണ്‍കുട്ടികള്‍ ഒന്നടങ്കം നോക്കിയതും നെഞ്ചിലേറ്റിയതും ‌‌‌റോഷ‌ന്റെ പുഞ്ചിരിയാണ്. അവന്‍ പുരികം പൊക്കിയപ്പോള്‍ ആര്‍ക്കും വേണ്ടാ എന്നൊക്കെയുള്ള പരിഭവങ്ങളും കാണാം. 

മഴവിൽ മനോരമയിലെ ഡിഫോർ ഡാന്‍സ് ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു റോഷന്‍. ഡാന്‍സ് ഷോയിലൂടെ നിരവധി ആരാധകരെയാണ് റോഷന് ലഭിച്ചത്.

തൃശൂരിൽ ഒന്നാം വർഷ കോളജ് വിദ്യാർഥിയാണ് റോഷൻ. അഡാറ് ലവ് റോഷന്റെ ആദ്യ ചിത്രമാണ്. 

സിനിമയിൽ അഞ്ച് നായികമാരും നായകന്മാരുമുണ്ട്. ഇതിൽ ഒരു ജോഡിയാണ് റോഷനും പ്രിയയും.