ടീസറിന് അല്ലുവിന്റെയും മകന്റെയും ‘അഡാറ്’ അനുകരണം

കണ്ണിറുക്കി വന്ന് സിനിമാപ്രേക്ഷകരുടെ മനംകവർന്ന പ്രിയയ്‌ക്കും ഒരു അഡാറ് ലൗവിനും ഇന്ത്യ മുഴുവൻ ആരാധകരാണ്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും മാണിക്യ മലരെന്ന ഗാനത്തിന്റെ ആരാധകനായി മാറിയിരുന്നു. ഇപ്പോഴിതാ അല്ലുവിന്റെ മകനും അഡാറ് ലൗവിന്റെ ഫാന്‍ ആയി കഴിഞ്ഞു.

റോഷനും പ്രിയ പി വാരിയറും തകര്‍ത്തഭിനയിച്ച അഡാറ് ലൗവിന്റെ ടീസർ അനുകരിച്ച് എത്തിയിരിക്കുകയാണ് അല്ലു അർജനും മകൻ അയാനും. ഇന്റർനെറ്റിൽ തരംഗമാകുന്ന വിഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത അയാന്റെ ഓമനത്തമുള്ള രംഗങ്ങളാണ്.