Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. മധുവിന്റെ മാര്‍ത്താണ്ഡവര്‍മ; അവതാറിന് ദൃശ്യസങ്കേതമൊരുക്കിയ ചക് കോമിസ്കി മലയാളത്തിൽ

madhu-rana

മാർത്താണ്ഡവർമ്മയ്ക്ക് ദൃശ്യവിസ്മയമൊരുക്കാൻ ഹോളിവുഡ് വിഷ്വൽ ഇഫക്റ്റ് അതികായകൻ.ചരിത്രം ദൃശ്യമാകുമ്പോൾ ദൃശ്യവിസ്മയത്തിന്റെ പൂരം തീർക്കാൻ, സാക്ഷാൽ ചക് കോമിസ്കി ' അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ കിങ് ഓഫ് ട്രാവൻകൂർ ' എന്ന ബൃഹത് ചിത്രത്തിന്റെ ഭാഗമായി.

സീനിയർ സംവിധായകൻ കെ.മധുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'മാർത്താണ്ഡവർമ്മ 'യുടെ വിഷ്വൽ ഇഫക്റ്റ് ടീമിന് നേതൃത്വം നൽകുക 'അവതാറിനും ജാക്കിച്ചാൻ ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്റ്റ്സ് മികവ് നൽകിയ അതേ കരങ്ങൾ തന്നെ.
ചക് കോമിസ്കി (CHUCK COMISKY) ആദ്യമായാണ് പൂർണമായും ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്.

മുമ്പ് ഷാരൂഖ് ഖാന്റെ ഡോൺ 2 വിൽ ചക് കോമിസ്കി ഭാഗികമായി പ്രവർത്തിച്ചിരുന്നു. ത്രീ ഡി വിഷ്വൽ ഇഫക്റ്റ് സ്പെഷലിസ്റ്റായും വി. എഫ്. എക്സ്. സൂപ്പർ വൈസറായും ലോക പ്രശസ്തി ആർജിച്ച ചക് കോമിസ്കിയെ ഇന്ത്യയിൽ എത്തിക്കുന്നത് പ്രശസ്‌ത 3 ഡി അനിമേറ്ററും വി.എഫ്.എക്സ് വിദഗ്ധനായ ഫോളിയോ സ്റ്റുഡിയോ സാരഥി ജീമോൻ പുല്ലേലി ആണ്. ഇവർ ഒരുമിച്ചാണ് മാർത്താണ്ഡ വർമ്മയിൽ ദൃശ്യ വിസ്മയങ്ങൾ ഒരുക്കുക. പ്രതിഭാധനൻമാരുടെ ഒത്തുചേരലിൽ ഒരുങ്ങുന്ന മാർത്താണ്ഡവർമ്മയിൽ റാണ ദഗുപതി മാർത്താണ്ഡവർമ്മയാകുമ്പോൾ വിവിധ ഇന്ത്യൻ ഭാഷാചിത്രങ്ങളിലെ അഭിനേതാക്കളും കഥാപാത്രങ്ങളായെത്തും.

നീണ്ട വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ തിരക്കഥാകൃത്ത് റോബിൻ തിരുമല തിരക്കഥ ഒരുക്കിയ ചിത്രം രണ്ട് ഭാഗങ്ങളിലായി സ്ക്രീനിലെത്തും." ധർമ്മരാജയാണ് " തുടർചിത്രം. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, കീരവാണി സംഗീതവും, പീറ്റർ ഹെയ്ൻ ആക്ഷനും, ശ്രീകർ പ്രസാദ് എഡിറ്റങ്ങും, ആർ.മധി ക്യാമറയും, സെവൻ ആർട്സ് മോഹൻ ലൈൻ പ്രൊഡ്യൂസറും, പ്രസാദ് കണ്ണൻ മീഡിയാ കണ്ടന്റ് കൺസൾട്ടന്റായും പ്രവർത്തിക്കുന്നു.

നാലുഭാഷകളിലാണ് ചിത്രമെത്തുക. ലോക സിനിമയിലെ കഴിവുറ്റ കലാകാരൻമാരുടെ കരുതലോടെയുള്ള കാഴ്ചകളുടെ കൗതുകമൊരുക്കലാകും 'അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ കിങ് ഓഫ് ട്രാവൻകൂർ’ എന്ന ചിത്രം .