Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിയറ്ററിൽ പരാജയമായ ആട് ഒരു ഭീകരജീവിയാണ് വീണ്ടും റിലീസിന്

aadu-poster

മലയാളസിനിമയിൽ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പർഹിറ്റായി മാറിയത്. ജയസൂര്യ നായകനായി എത്തി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് തിയറ്ററുകളിൽ പരായജയപ്പെട്ടെങ്കിലും ടോറന്റിലും ടെലിവിഷനിലും പ്രേക്ഷകപ്രീതി നേടി. 

തുടർന്ന് ഈ ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിർമാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാൻ തീരുമാനിച്ചതും. അത് പിന്നീട് വലിയ വിജയമായി മാറി. ഇപ്പോഴിതാ തിയറ്ററുകളില്‍ പരാജയപ്പെട്ട ആട് ആദ്യ ഭാഗം തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. കേരളത്തിലെ 50 ലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 16ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു. ഒരാഴ്ച്ചത്തേയ്ക്കായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. 

സംവിധായകൻ മിഥുന്റെ പ്രതികരണം– ആട് ഒരു ഭീകരജീവിയാണ്, അതായത് ഉത്തമാ, ആട് ഒന്നാം ഭാഗം ഈ വരുന്ന പതിനാറാം തീയതി റീ റിലീസ് ചെയ്യുന്നു..:) അമ്പത്തി ഒന്ന് പ്രമുഖ കേന്ദ്രങ്ങളിലേയ്ക്ക് ..on popular demand..!! ഇത്രയും വലിയ ഒരു റീ റിലീസ് ഒരുക്കുന്നു എന്നൊരു റെക്കോർഡ് കൂടി ആടിന് കിടക്കട്ടെ..തീയറ്റര്‍ ലിസ്റ്റ് പിന്നാലെ വരും.