Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജോമോൾ വീഴുമോ’; പേടിച്ച് ചാക്കോച്ചൻ

jomol-chakochan

വനിത അവാർഡ്സ് 2018 വേദി ഒരുകാലത്ത് മലയാളി യുവത്വത്തിന്‍റെ പ്രിയപ്പെട്ട റൊമാന്റിക് ജോഡികളുടെ സംഗമവേദി കൂടിയായി. കുഞ്ചാക്കോ ബോബന്‍റെയും ജോമോളുടെയും സംഗമം. കുഞ്ചാക്കോ ബോബന് മികച്ച കുടുംബ നായകനുള്ള പുരസ്കാരമാണ് വനിത നൽകിയത്. ഇത് പ്രഖ്യാപിച്ചതാകട്ടെ നടി ജോമോളും. നിറം, മയിൽപ്പീലിക്കാവ് തുടങ്ങിയ ചിത്രങ്ങളിൽ ജോമോളും കുഞ്ചാക്കോബോബനും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രങ്ങൾ അന്ന് പ്രേക്ഷകമനസിൽ ഇടം പിടിക്കുകയും ചെയ്തു. 

Jomol വീഴുമോ? പേടിച്ച് ചാക്കോച്ചൻ| Kunchako Boban Best family Hero Award | VANITHA FILM AWARDS 2018

നിറം എന്ന സിനിനമയിൽ കുഞ്ചാക്കോയെ അതിരറ്റ് പ്രണയിക്കുന്ന ക്ലാസ്മേറ്റായാണ് ജോമോൾ എത്തിയിരുന്നത്, സിനിമയിൽ ഇടയ്ക്കിടയ്ക്ക് വീഴുന്ന കഥാപാത്രത്തെയാണ് ജോമോൾ അവതരിപ്പിച്ചിരുന്നത്. ഇത്തവണ പുരസ്കാരം പ്രഖ്യാപിക്കുമ്പോഴും ജോമോൾ വീഴുമോ എന്ന് താൻ ഭയന്നിരുന്നതായി കുഞ്ചാക്കോ തമാശ രൂപേണ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ചാക്കോച്ചന്‍റെ തമാശ സദസ്സ് ഏറ്റെടുത്തത്.