Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദ് ചിത്രം ട്രാൻസിന്റെ ഫാൻമെയ്ഡ് ട്രെയിലറിന് അസഭ്യവർഷം

trance-e

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച കലാകാരന്മാരിൽ ആദ്യം വേദി വിട്ടത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ നിലപാടിൽ പിന്തുണയും അഭിനന്ദനവുമർപ്പിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തത്തിയിരുന്നു.

എന്നാൽ ഒരു വിഭാഗം ആളുകൾ ഫഹദിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് പടച്ചുവിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആയും കമന്റ് ആയും ഫഹദിനെതിരെ പ്രതിഷേധം േരഖപ്പെടുത്തുകയാണ് ഇവർ.

Trance Fanmade

ഇതിൽ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ഏറ്റവും കൂടുതൽ അസഭ്യവർഷം വരുന്നത് ട്രാൻസ് എന്ന സിനിമയുടെ ഫാൻമെയ്ഡ് ട്രെയിലറിനാണ്. യുട്യൂബിൽ ഫഹദിന്റെ പുതിയ ചിത്രമെന്തെന്ന് തിരഞ്ഞാൽ ഈ വിഡിയോ ആണ് ആദ്യം ലിസ്റ്റിൽ വരുക. 

വിമർശകർ ഇതൊരു വ്യാജവിഡിയോ ആണെന്ന് പോലും നോക്കാതെ ഡിസ്‌ലൈക്ക് ചെയ്യാനും അസഭ്യം പറയുവാനുമുള്ള തിരക്കിലാണ്. കഴിഞ്ഞ വർഷം ആരോ അപ്‌ലോഡ് ചെയ്ത വ്യാജ ടീസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കമന്റുകൾ മൂലം ൈവറലായി മാറുന്നത്.

2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാൻസ്. സിനിമയുടെ ചിത്രീകരണം പോലും പൂർത്തിയായിട്ടില്ല. 

വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അമല്‍ നീരദാണ് ഛായാഗ്രാഹകന്‍. സംഗീതം– ജാക്സൺ വിജയൻ, കലാസംവിധാനം–അജയൻ ചാലശേരി. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.