പൃഥ്വിരാജിനെ അനുകരിച്ച് ജയസൂര്യ; ആരാധകനായി ചാക്കോച്ചൻ

മഴവില്‍ മനോരമയുടെ ജനപ്രിയ പരിപാടിയായ നായികാ നായകനിൽ അതിഥിയായി ജയസൂര്യ. രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയ പരിപാടിയിൽ മേരിക്കുട്ടിയുടെ വിശേഷങ്ങളും ജയസൂര്യ പങ്കുവച്ചു.

ദിലീപുമൊത്ത് അഭിനയിച്ച ദോസ്തിലാണ് ജയസൂര്യയെ ആദ്യമായി പരിചയപ്പെടുന്നതെന്നും പിന്നീട് സ്വപ്നക്കൂട് സിനിമയിലൂടെ അടുത്ത സുഹൃത്തുക്കളായി മാറിയെന്നും ചാക്കോച്ചൻ ഓർത്തെടുത്തു. 

അഭിനയത്തിൽ മാത്രമല്ല അനുകരണത്തിലും ജയസൂര്യ മിടുക്കനാണെന്ന് പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി അടക്കമുളള താരങ്ങളെ അനുകരിച്ച് നമ്മെ ഞെട്ടിച്ച ആളാണ് അദ്ദേഹം. എന്നാൽ ഇത്തവണ പൃഥ്വിരാജിനെയാണ് ജയസൂര്യ ഈ വേദിയിൽ അനുകരിച്ചത്.

ഓട്ടോഗ്രാഫിനായി ആരാധകർ സമീപിക്കുമ്പോൾ പൃഥ്വിയുടെ മാറ്റങ്ങളാണ് ജയസൂര്യ അനുകരിച്ചത്. ആരാധകനായി ചാക്കോച്ചൻ എത്തിയപ്പോൾ ആരാധികയുടെ വേഷത്തിൽ സംവൃത സുനില്‍ എത്തി.

ഇതിന് മുമ്പും ജയസൂര്യ താരങ്ങളെ അനുകരിച്ച് കയ്യടി നേടിയിട്ടുണ്ട്. മഴവിൽ മനോരമയുടെ സിനിമാ ചിരിമാ എന്ന പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവരെ അദ്ദേഹം അനുകരിച്ചിരുന്നു. ആ വിഡിയോ താഴെ കൊടുക്കുന്നു.