Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ വിവാഹം; കണ്ണുനിറഞ്ഞ് വികാരാധീനനായി ലാൽ

lal-crying

ലാലിന്റെ മകളുടെ വിവാഹത്തലേന്ന് എത്തിയ ക്ഷണിക്കപ്പെട്ട അതിഥികൾ ആദ്യം ഒന്ന് അമ്പരന്നു;  ഇത് വല്ല തമിഴ്നാട് ഗ്രാമത്തിലും നടക്കുന്ന വിവാഹമാണോയെന്ന്..! കാരണം തനിതമിഴ് സ്റ്റൈലിലായിരുന്നു വിവാഹത്തലേന്നുള്ള ആഘോഷങ്ങൾ. ഡപ്പാംകൂത്തും തമിഴ് ഗ്രാമത്തിന്റെ സെറ്റപ്പും തമിഴ് രീതിയിലുള്ള വേഷങ്ങളും അണിഞ്ഞാണ് എല്ലാവരുമെത്തിയത്. ഇതിന്റെ ചിത്രങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന്റെ വിഡിയോ വെവാ ഫോട്ടോഗ്രഫി പുറത്തിറക്കിയിരിക്കുന്നു. സിനിമയെപോലും വെല്ലുന്ന തരത്തിലുള്ള ദൃശ്യങ്ങളും നിമിഷങ്ങളുമാണ് വിഡിയോയിൽ ഉള്ളത് 

lal-daughter-wedding

ലാലും മകളും മകനും എല്ലാവരും തമിഴ്‌രീതിയിലുള്ള വസ്ത്രങ്ങൾ. വധു മോണിക്ക ചുവപ്പ് ചേലയും മല്ലിപ്പൂവും അണിഞ്ഞ് തനി തമിഴ്പൊൺകൊടിയുടെ ചേലിലും. ഒപ്പം അടിച്ചുപൊളി തമിഴ്ഗാനങ്ങളും ചുവടുവെച്ച് വധുവും കുടുംബാംഗങ്ങളും. ഇതിനപ്പുറം എന്തുവേണം ഒരു വിവാഹം അടിപൊളിയാകാൻ. 

The festal Night Of Monica Lal!!

വരന്റെ കൂട്ടര്‍ മറ്റൊരു തീം ആയിരുന്നു വിവാഹത്തലേന്ന് തിരഞ്ഞെടുത്തത്. നാടൻ ശൈലിയിൽ ചെണ്ടകൊട്ടും മേളവുമായി ഇവരും ചടങ്ങ് കേമമാക്കി.

സിനിമയെ വെല്ലും; ലാലിന്റെ മകളുടെ വിവാഹനിശ്ചയവിഡിയോ

വിവാഹത്തിനായി ഒരുങ്ങുന്ന മോണിക്കയുടെ മേക്കോവർ വിഡിയോയും ശ്രദ്ധേയമായി. ആഡംബരപൂർണമായ വിവാഹക്ഷണക്കത്ത് ആണ് മോണിക്കയുടെയും അലന്റെയും വിവാഹത്തിന് തയ്യാറാക്കിയത്. ജനുവരി 27നായിരുന്നു വിവാഹം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അലന്റെയും മോണിക്കയുടെയും വിവാഹനിശ്ചയം. ആർഭാടപൂർവമായ ചടങ്ങുകൾ ആഘോഷത്തിന് മാറ്റു കൂട്ടി.

ലാലിന്റെ മകളുടെ വിവാഹസത്ക്കാരം; തിളങ്ങി ഭാവനയും നവീനും