അഞ്ജലി മേനോന്റെ ‘കൂടെ’; പ്രേക്ഷക പ്രതികരണം

ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ‘കൂടെ’ തിയറ്ററുകളിലെത്തി. പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. വിവാഹശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രം , പൃഥ്വിയുടെ നൂറാമത്തെ എന്നീ പ്രത്യേകതകളും കൂടെയ്ക്കുണ്ട്.

അതുൽ കുൽക്കർണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍, രഞ്ജിത്, മാലാ പാർവതി എന്നിവരാണ് മറ്റ് താരങ്ങൾ. ലിറ്റിൽ സ്വയമ്പാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ  ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്‍ന്നാണ് നിര്‍മാണം.