Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശം പകർന്ന് ഇന്ദ്രജിത്ത്; കയ്യടിച്ച് വോളണ്ടിയേര്‍സ്

indrajith-speech

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളം കൈമെയ് മറന്ന് അധ്വാനിക്കുന്ന കാഴ്ചയാണ് എങ്ങും. ദുരിതാശ്വാസ ക്യാംപുകളിലും കലക്ഷൻ സെന്ററുകളിലും രാപ്പകൽ അറിയാതെ ഓടിനടക്കുന്ന ആളുകള്‍. ഇതിൽ അൻപോട് കൊച്ചിയുടെ പ്രവർത്തനം പറയാതിരിക്കാനാകില്ല. 

പൂർണിമയും ഇന്ദ്രജിത്തും മക്കളോടൊപ്പം ക്യാമ്പിൽ | Poornima indrajith with family in anbodu kochi

അൻപോട് കൊച്ചിയുമായി സഹകരിച്ച എല്ലാ വോളണ്ടിയേർസിനും നന്ദി പറഞ്ഞ് ഇന്ദ്രജിത്ത് സംസാരിക്കുകയുണ്ടായി. ഇന്ദ്രജിത്തിന്റെ വാക്കുകൾ കയ്യടികളോടെയാണ് അവിടെയുള്ളവർ വരവേറ്റത്.

മഞ്ജുവാരിയറും ഇന്ദ്രജിത്തും ദുരിദാശ്വാസ പ്രവർത്തനത്തിൽ ഒന്നിച്ചപ്പോൾ | Indrajith | Manju Warrier

നിരവധി സിനിമാതാരങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇതിൽ എടുത്തുപറയേണ്ട രണ്ടുപേരുകളായിരുന്നു ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. പ്രളയദുരിതത്തിന്റെ തുടക്കം മുതൽ കുടുംബസമേതം ഇവർ അൻപൊടുകൊച്ചിയുടെ കലക്ഷൻ സെന്ററിലുണ്ട്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാനുള്ള തിരക്കിലായിരുന്നു അവർ. 

ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കേണ്ട സാധനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകൾ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. സഹപ്രവർത്തകർക്കൊപ്പം ഇത്തരം കാര്യങ്ങൾ ഏകോപിപ്പിച്ച് ഓടിനടക്കുന്ന പൂർണിമ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

മരിച്ചു പണിയെടുത്ത് താരങ്ങൾ ഇത് നമ്മൾ കാണാതെ പോവരുത് | Rima kallingal busy helping

രാപ്പകൽ ഭേദമന്യേ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഇന്ദ്രജിത്തും പൂർണിമ‍യും രണ്ടുമക്കളും. വിയർത്തൊലിച്ച് ലോഡിങ്ങുൾപ്പെടെയുള്ള ജോലികളുമായി ഓടിനടക്കുന്ന ഇന്ദ്രജിത്തും എല്ലാത്തിനും ചുക്കാൻ പിടിച്ച പൂർണിമയും സാധനങ്ങൾ വേർതിരിക്കാനും പാക്ക് ചെയ്യാനും സഹായിക്കുന്ന പ്രാർഥനയും നക്ഷത്രയും സെന്ററിലുണ്ടായിരുന്നവർക്ക് നൽകിയ ഊർജം ചെറുതല്ല.

നടി പാർവതി, റിമ കല്ലിങ്കൽ, സഞ്ജു, സിജു, കുഞ്ചാക്കോ ബോബൻ, പ്രിയ തുടങ്ങിയവരും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. ജില്ല കലക്ടർ മുഹമ്മദ്‌ വ്വൈ സഫറുള്ള, മുൻ ജില്ല കളക്ടറുമായ രാജമാണിക്യം,  സപ്ലൈകോ സിഎംഡി മുഹമ്മദ് ഹനീഷ് എന്നീ ഉദ്യോഗസ്ഥരും രാവും പകലും ഇവർക്കൊപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസക്യാംപുകളിലെ സജീവസാന്നിധ്യമായി മാറിയ നടൻ ടൊവിനോ തോമസിനും നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. നടൻ ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, വിജയ് ബാബു, രജിഷ വിജയൻ, കായികതാരം സി കെ വിനീത് എന്നിവരും കേരളത്തിന് പകർന്നുനൽകിയത് വലിയ മാതൃകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.