Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രഹസ്യം പറഞ്ഞ് നസ്രിയ; ഫഹദ്–നസ്രിയ സസ്പെന്‍സ്

fahadh-nazriya-latets

ഏതോ സിനിമയിലേതു പോലെയായിരുന്നു ആ മുറി. അവർ കഥാപാത്രങ്ങളും. ഏതു വെളിച്ചവും  ഒാർമകളുടെ നിലാവായി മാറുന്ന ഒരു ചുമരുണ്ട് അകത്ത്. അവിടെ വാക മരച്ചോട്ടില്‍ വീണ പൂക്കൾ പോലെ കുറേ ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. നാലുവർഷത്തെ പ്രണയത്തില്‍‌ നിന്ന് ഇതളടർത്തിയെടുത്ത കുറേ നിമിഷങ്ങൾ...  അതില്‍ ചിരിക്കുന്ന, ഉറങ്ങുന്ന നസ്രിയ. കൂടെ, വെയിൽ വെട്ടം തിളങ്ങുന്നതു പോലുള്ള വലിയ കണ്ണുകളുമായി പലതരം ഫഹദ് മുഖങ്ങൾ...വനിത മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും

നസ്രിയയിൽ ഫഹദ് അത്ര അഡിക്റ്റഡാണല്ലേ?

‘‘അത്രയ്ക്ക് അഡിക്‌ഷനൊന്നും  ഇല്ലെന്നു’’ പറഞ്ഞ് ചോദ്യത്തിൽ നിന്ന് നസ്രിയ ഒഴിഞ്ഞു മാറുന്നു. 

പക്ഷേ, ഫഹദ് പൊട്ടിച്ചിരിച്ചു പറഞ്ഞു, ‘‘ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ എന്നെ അഡിക്റ്റാക്കി മാറ്റി. മലേഷ്യയിൽ ഷൂട്ടിനു പോയപ്പോൾ ഒറ്റ രാത്രയിൽ വീട്ടിൽ വന്ന് ഞാ ൻ തിരിച്ചു പോയിട്ടുണ്ട്. ഇത്ര റിസ്ക് എടുത്തു പോണോ എ ന്നൊക്കെ സെറ്റിലുള്ളവർ ചോദിക്കും...

ഫഹദിനെ ‘അടുക്കിപ്പെറുക്കി വ‍ൃത്തിയാക്കിയത് ’ നസ്രിയയാണ്. ശരിയല്ലേ? 

ഫഹദ്– ഒരു സംശയവും ഇല്ല. ഇപ്പോഴുള്ള ‘ഡിസിപ്ലിൻ’ ഉണ്ടായത് നസ്രിയയുടെ കൂടെ ചേർന്നതിൽ പിന്നെയാണ്. ഈ  മാനസികാവസ്ഥയിലേക്ക് എന്നെ എത്തിക്കാൻ നസ്രിയയ്ക്ക് നാലു വർഷം വേണ്ടി വന്നു. ഇനിയൊരു അഞ്ചു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കുറച്ചു കൂടി മാറിയേക്കും.

ജീവിതത്തിൽ എനിക്ക് ‘എക്സ്പ്രസ്സ്’ ചെയ്യാനറിയില്ല. ടെൻഷനൊന്നും തുറന്നു പറയില്ല.  ഒരിക്കൽ എംടിയുടെ ‘ആ ൾക്കൂട്ടത്തിൽ തനിയെ’ ടിവിയിൽ വന്നു. ഈ സിനിമ കണ്ടിട്ടു ണ്ടോ എന്നു നസ്രിയയോടു ചോദിച്ചപ്പോൾ ഒരു നിമിഷം ആ ലോചിച്ചു കഴിഞ്ഞ് ഉത്തരം വന്നു, ‘‘സിനിമ കണ്ടിട്ടില്ല. പക്ഷേ,  അതു പോലൊരാൾ ഈ വീട്ടിലുണ്ട്...’’

നസ്രിയ– ഫഹദിന്റെ ജീവിതത്തിൽനിന്ന് ഞാനൊന്നും എടുത്തുമാറ്റിയിട്ടില്ല. പണ്ടു ഫഹദ് എങ്ങെനയായിരുന്നോ ഇ പ്പോഴും അങ്ങനെ തന്നെ. എന്തെങ്കിലും ടെൻഷനുണ്ടെങ്കിൽ ഫഹദ് പറയില്ല. ആൾക്കൂട്ടത്തിനിടയിലാണെങ്കിലും വേറേതോ ലോകത്തു നിൽക്കും പോലെ. അപ്പോൾ നമുക്കു മനസ്സിലാകും. പിന്നെ  പുറകേ നടന്ന് ചോദിച്ച് കാര്യം കണ്ടുപിടിക്കണം.

ഞങ്ങളുടെ സ്വഭാവത്തിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്. അത്തരം വ്യത്യാസങ്ങളാണ് ജീവിതം കുറച്ചുകൂടി എ ളുപ്പമാക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര പോകുകയാണെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്താൽ എ വിടെയാണോ പോകേണ്ടത് അവിടെ എത്തിയാലേ ഫഹദ് കാ ർ നിർത്തൂ. പക്ഷേ, ഞാനങ്ങനെയല്ല, ഇടയ്ക്കിടെ ഇറങ്ങി, ഷോ പ്പിങ്ങൊക്കെ ചെയ്ത്...ആൾക്കൂട്ടത്തിലേക്കൊക്കെ ഇറങ്ങാൻ ഫഹദിന് പേടിയാണ്. ഞാനങ്ങനെയല്ല. 

ഫഹദ്– കുറേ സാമ്യങ്ങളും ഉണ്ട്. ദാ, ഇപ്പോൾ ഒന്നു ബാംഗ്ലൂരേക്ക് പോയാലോ എന്നു ചോദിച്ചാൽ പിന്നെന്താ പോവാം എന്നു പറഞ്ഞ് നസ്രിയ ചാടി വീഴും. ഏതു ചെറിയ ‘എക്സൈറ്റ്മെന്റിനും’ നസ്രിയയുണ്ട്. 

എന്റെ വീട്ടിൽ നേരെ തിരിച്ചായിരുന്നു. എപ്പോൾ പുറപ്പെ ടണം എവിടൊക്കെ പോണം. എല്ലാത്തിനും ക‍ൃത്യമായ മു ന്നൊരുക്കം ഉണ്ടാവും. ഞങ്ങൾ രണ്ടും അങ്ങനെയല്ല. യാത്രക ളധികവും ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്. ഇറങ്ങുമ്പോഴും കൃ ത്യമായ തീരുമാനമുണ്ടാവില്ല, എങ്ങോട്ടാണെന്ന്... 

പ്രണയം ഏതവസ്ഥയിലും സുന്ദരമാണെങ്കിലും വിവാഹശേഷം അതിനു കിട്ടുന്ന സ്വാതന്ത്ര്യം  ഉണ്ടല്ലോ, അതു മനോഹ രമാണ്. ആരോടും നമുക്ക് വിശദീകരണങ്ങൾ കൊടുക്കണ്ട. ആരോടും ഉത്തരം പറയേണ്ട.. അപ്പോൾ പ്രണയത്തിന്റെ സൗ ന്ദര്യവും കൂടും. വീട്ടില്‍ നിന്നു വിളിച്ചാലുള്ള ഇപ്പോഴത്തെ ആ ദ്യ ചോദ്യം ‘നിങ്ങൾ എവിടെയാണെ’ന്നാണ്?

വീട്ടിലിരുന്ന നാലു വർഷം  ബോറടിച്ചോ?

നസ്രിയ– ഞാൻ സിനിമയിലഭിനയിച്ചത് രണ്ടോ മൂന്നോ വ ർഷം മാത്രമായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, എ നിക്കൊന്നും തോന്നിയില്ല.  മാറി നിന്ന നാലു വർഷം എത്രവേ ഗമാണ് കഴിഞ്ഞത്.

ഈ അപാർട്മെന്റിന്റെ ഇന്റീരിയര്‍ ചെയ്യാനും മറ്റുമായി കുറെ നാളുകൾ പോയി. പിന്നെ ഞങ്ങളുടെ യാത്രകൾ... സത്യത്തിൽ കല്യാണം കഴിഞ്ഞ് ഒരുവർഷം സിനിമിയിൽ നിന്ന് ഫഹദും മാറി നിന്നിരുന്നു. അതാരും പറയുന്നില്ലെന്നു മാത്രം.

ഫഹദ്– ‘മഹേഷിന്റെ പ്രതികാരം’ കഴിഞ്ഞ് കൃത്യം ഒരു വർഷം ഒരു സിനിമയിലും അഭിനയിക്കാതെ ഞാൻ വീട്ടിലിരുന്നു. ആ കാലത്ത് ഒരുപാടു യാത്രകൾ പോയി.

ഒരു വർഷം തികയാൻ  വാശിപോലെ കാത്തിരുന്നു. ‘ടേക്ക് ഒാഫ്’ ജൂലൈ 1 ന് ആരംഭിക്കേണ്ടതായിരുന്നു. വെറുതെയിരുപ്പിന് ഒരു വർഷം തികയുന്ന ജൂലൈ 12നേ ഞാനെത്തൂ എന്നു പറഞ്ഞിരുന്നു. ഇതാരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ  ഫഹദിനെ വീട്ടിലിരുത്തിയ ‘ഭീകരി’ ആണ് നസ്രിയ എന്നു  പറഞ്ഞേനെ.

അത്രയും നേരം ഫഹദിന്റെയും നസ്രിയയുടെയും മുഖത്തേക്കു നോക്കി കൊണ്ടിരുന്ന പഞ്ഞിക്കെട്ടുപോലുള്ള പട്ടിക്കുട്ടി  ചാടിയിറങ്ങി...

‘ഒറിയോ...’ നസ്രിയയുടെ വിളി കേട്ട് പാവത്താനെ പോ ലെ തിരിച്ചു വന്നു പിന്നെയും അടുത്തിരുന്നു. ‘ഇതാണ് ഒറിയോ...’ പാവക്കുട്ടിയെ പരിചയപ്പെടുത്തും പോലെ നസ്രിയ പറഞ്ഞു തുടങ്ങി..

ഫഹദിന്റെ ഗിഫ്റ്റാണിത്. എനിക്ക് നായ്ക്കുട്ടികളെ പേടി യായിരുന്നു. പക്ഷേ, ഫഹദിന് ഒരുപാടിഷ്ടം. നമുക്കൊരു പ പ്പിയെ വാങ്ങിയോലോ എന്നു കുറേ പറഞ്ഞപ്പോൾ ഞാൻ സ മ്മതിച്ചു. വെളുപ്പും കറുപ്പും നിറം കണ്ടപ്പോൾ  ബിസ്കറ്റാണ് ഒാർമ വന്നത്. അതോടെ പേരും ഇട്ടു; ഒറിയോ. കുഞ്ഞിക്കണ്ണു മിഴിച്ച് ഒറിയോ നസ്രിയയെ നോക്കി തലകുടഞ്ഞു...

പിറന്നാളുകൾ ഒാർത്തിരിക്കുന്ന, വെഡ്ഡിങ് ആനിവേഴ്സറി ഒാർത്തിരിക്കുന്ന ഭർത്താവാണോ ഫഹദ്?

വിവാഹം കഴിഞ്ഞ് ആദ്യ പിറന്നാളിന് എനിക്കു തന്ന സമ്മാനം പ്ലേസ്റ്റേഷനാണ്. ആൺകുട്ടികൾക്കു കൊടുക്കുന്ന ഗിഫ്റ്റ്. എന്റെ ക്രേസ് അറിഞ്ഞു തന്നതാണ്.

ഒരു സിനിമ വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിക്കുന്നത് ഫഹദിനെ സംബന്ധച്ചിടത്തോളം അത്ര എളുപ്പമാണോ?

മനസ്സിൽ ആ സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നു വയ്ക്കാൻ നിർബന്ധിതനാവുന്നത്. അ ത്ര എളുപ്പമല്ലത്. ആ തീരുമാനമെടുക്കൽ ചിലപ്പോഴെങ്കിലും  അവസാന ഘട്ടത്തിലായിപ്പോയിട്ടുണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം എനിക്കങ്ങനെ തെറ്റുപറ്റി. മനഃപ്പൂർവമല്ല, ഏതെങ്കിലും തരത്തിൽ എനിക്ക് ചെയ്യാൻ പറ്റുമോ എന്നു നോക്കി കാത്തിരുന്നതു കൊണ്ടാണ്...

മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയും അങ്ങനെയായിരുന്നു. അവസാന നിമിഷം വരെ ആ സിനിമ മനസ്സിൽ കാണാൻ ശ്രമിച്ചുനോക്കി. പക്ഷേ, കഴി‍ഞ്ഞില്ല. എന്തു കാരണം കൊണ്ടാണ് ഞാൻ പിന്മാറിയതെന്ന് അദ്ദേഹത്തിനു തിരിച്ചറിയാൻ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത സിനിമയിലേക്കെത്തിയാൽ എല്ലാവര്‍ക്കും അതു ടോർച്ചറിങ് ആയി മാറും.

വിനീത്കുമാർ സംവിധാനം ചെയ്യാനുദ്ദേശിച്ച സിനിമയും ആദ്യം കേട്ടപ്പോൾ ഒരുപാടിഷ്ടമായി. പിന്നീട് ഒരു വർഷം കഴിഞ്ഞ് വീണ്ടും ഞങ്ങൾ സംസാരിച്ചു. അപ്പോഴും ചെയ്യാം എന്നു തന്നെയായിരുന്നു മനസ്സിൽ. പക്ഷേ, അപ്പോഴേക്കും വിനീതിനു തോന്നി അത് വർക്ക്ഒൗട്ട് ആവില്ലെന്ന്.

നിർമാതാവിന്റെ റോൾ എങ്ങനെയുണ്ട്?

നസ്രിയ–ഏയ് അതൊന്നും അത്ര ടെൻഷനില്ല. അമലേട്ടന്‍ (അമൽ നീരദ്) സംവിധാനം ചെയ്യുന്ന വരത്തന്‍ ഞങ്ങളും കൂടിയാണ് നിർമിക്കുന്നത്. എല്ലാവരും അറിയുന്ന ആൾക്കാർ... നിർമാതാവിന്റെ റോൾ എൻജോയ് ചെയ്യുകയാണ്...

നസ്രിയ എന്നു മടങ്ങി വരുന്നു എന്ന പഴയ  ചോദ്യം മാറ്റി ‘ഫഹദിന്റെ കൂടെ എന്നെത്തുന്നു’ എന്നാക്കാമല്ലേ? 

നസ്രിയ– ഒരു രഹസ്യം പറയാം. ഞാനും ഫഹദും ഉടനെ ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പക്ഷേ, അത് ഏതു സിനിമ, ആരാണു സംവിധായകന്‍... എന്നുള്ളതൊക്കെ സസ്പെന്‍സ്.’’

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–