മമ്മൂട്ടിയുടെ അതേ ഡ്രസ്; ചിരിപൊട്ടിച്ച് ചാക്കോച്ചൻ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരാനുള്ള തിരക്കിലാണ് മലയാളസിനിമാലോകവും പ്രേക്ഷകരും. ഇതിൽ വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‍‍

മമ്മൂട്ടി ധരിച്ചിരിക്കുന്ന അതേ വസ്ത്രങ്ങളിലുള്ള തന്റെ ചിത്രവും ചേർത്താണ് ചാക്കോച്ചൻ പ്രിയതാരത്തിന് ആശംസകള്‍ നേർന്നത്. ഹരികൃഷ്ണൻസിലെ മമ്മൂട്ടിയും മോഹൻലാലുമൊത്തുള്ള ചിത്രത്തിൽ നിന്ന് ലാലിനെ വെട്ടി ചാക്കോച്ചനെ ചേർത്തിരിക്കുന്നതും കാണാം.

ഇതില്‍ കൂടുതൽ ഒന്നുമില്ലെന്നും നിത്യയൗവനത്തിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ചാക്കോച്ചൻ കുറിച്ചു.