Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൾടിപ്ലക്സിൽ ഒരുദിവസം മാത്രം 18 ഷോ പ്രദർശിപ്പിച്ച് തീവണ്ടി

tovino-samyuktha

ടൊവിനോ ചിത്രം തീവണ്ടി വമ്പന്‍ ഹിറ്റിലേക്ക്. മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു മൾടിപ്ലക്സില്‍ മാത്രമായി 18 ഷോ പ്രദർശിപ്പിച്ചെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തി.

തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ മൾടിപ്ലക്സിലാണ് തീവണ്ടി ഒരുദിവസം മാത്രം 18 ഷോ പ്രദർശിപ്പിച്ചത്. മാൾ ഓഫ് ട്രാവൻകൂർ അവരുടെ ഔദ്യോഗിക പേജിലൂടെ വാർത്ത പുറത്തുവിട്ടു.

ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് പ്രേക്ഷകരും അതോടൊപ്പം സിനിമാരംഗത്തെ പ്രമുഖരും അവകാശപ്പെടുന്നു. 

ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫെല്ലിനിയാണ് സംവിധാനം.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

related stories