Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് പൃഥ്വിയെ രാജപ്പൻ എന്ന് വിളിച്ചു; ചീത്തവിളി; മാപ്പുപറഞ്ഞ് ഐശ്വര്യ

aishwarya-prithvi

പഴയൊരു കമന്റിന്റെ പേരില്‍ പ്രേക്ഷകരുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന നടി ഐശ്വര്യാ ലക്ഷ്മി വിശദീകരണവുമായി രംഗത്ത്. ആറുവർഷം മുൻപുള്ള ഒരു കമന്റാണ് ചിലർ കുത്തിപ്പൊക്കിയത്. 

I ME MYSELF ft. Aishwarya Lekshmi

പൃഥ്വിരാജിനെ രാജപ്പൻ എന്ന് അഭിസംബോധന ചെയ്താണ് ഐശ്വര്യയുടെ കമന്റ്. ബോളിവുഡ് നടൻ അർജുൻ കപൂറും പൃഥ്വിവും നിൽക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഔറംഗസീബ് എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷനൽ പോസ്റ്ററായിരുന്നു അത്.

aishwarya-prithvi-1

കമന്റ് ചർച്ചയായതോടെ പൃഥ്വിരാജ് ഫാൻസ് നടിക്കെതിരെ ഹേറ്റ് ക്യാംപെയിൻ ആരംഭിച്ചു. നടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും ചീത്തവിള‍ികളുടെ പ്രളയമായിരുന്നു. ഇതോടെ ഐശ്വര്യ കമന്റ് ബോക്സ് ഡിസേബിൾ ചെയ്തു. പിന്നാലെയാണ് മാപ്പുപറഞ്ഞ് നടി എത്തിയത്. 

‘മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.’–ഐശ്വര്യ വ്യക്തമാക്കി.