Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരി നിറച്ച് ജോണി ജോണി യെസ് അപ്പാ ട്രെയിലർ

jhoney

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മുഴുനീള എന്റർടെയ്നർ ആയിരിക്കുമെന്ന് ട്രെയിലറിൽ നിന്നുതന്നെ വ്യക്തം. 

Johny Johny Yes Appa Official Trailer |

സൂപ്പർഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. അനുസിതാരയ്ക്കൊപ്പം മംമ്തയും നായികാവേഷത്തിലുണ്ട്. 

ഷറഫുദീൻ, കലാഭവൻ ഷാജോൺ, നെടുമുടി വേണു, വിജയരാഘവൻ, ഗീത തുടങ്ങിയവരും അണിനിരക്കുന്നു. നിർമാണം വൈശാഖ് രാജന്‍. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.