Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമൂഴം നീളുന്നു; ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസത്തിലേക്ക് മാറ്റി

randamoozham-mohanlal

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് കോടതി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.ടി. രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എം.ടി.യെ സന്ദര്‍ശിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ സൗഹാര്‍ദ്ദപരമെന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. കേസ് നിയമയുദ്ധമായി മാറില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് എംടി പ്രതികരിച്ചു. എംടിയുടെ ഹര്‍ജി പ്രകാരം സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.