Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ കണ്ട് കണ്ണുനിറഞ്ഞ് നിമിഷ; വിഡിയോ

nimisha-sajayan-crying

ടൊവിനോ–മധുപാൽ ചിത്രം കുപ്രസിദ്ധ പയ്യൻ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നടി നിമിഷ സജയനാണ് ചിത്രത്തിൽ ടൊവീനോയ്ക്കൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം നിറകണ്ണുകളോടെയാണ് നിമിഷ പ്രകടിപ്പിച്ചത്.

പൊട്ടി കരഞ്ഞ് നിമിഷ

സംവിധായകൻ മധുപാലിനൊപ്പമാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ നിമിഷ എത്തിയത്. അഭിനയം നന്നായെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകൻ മധുപാലിനാണെന്ന് നിമിഷ പറയുന്നു. ‘എന്നെ കോടതിയിൽ കൊണ്ടുപോയി. അവരുടെ സെഷൻസ് ഒക്കെ കണ്ടുപഠിച്ചു. വക്കീല്‍ എന്ന കഥാപാത്രത്തെ അനായസമായി ചെയ്തെങ്കിൽ അതിന് കാരണം മധുപാൽ സാർ ആണ്.’–നിമിഷ പറഞ്ഞു.‍

ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യൻ. തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു.