നടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി

നടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി. അമൃത കല്യാൺപുർ ആണ് വധു. മുംബൈ സ്വദേശിയായ അമൃത മേയ്ക്ക്അപ് ആർടിസ്റ്റ് ആണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

ഗുരുവായൂർ അമ്പലത്തിൽവച്ച് നവംബർ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്.