Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്: കണ്ണീരോടെ യാചിച്ച് നടി സേതുലക്ഷ്മി

sethulakshmi-amma

സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് നടി സേതുലക്ഷ്മി..സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഇനി ഏക പോംവഴി.

സ്വന്തം മകന് വേണ്ടി കരഞ്ഞപേക്ഷിച്ച് നടി സേതുലക്ഷി അമ്മ

രണ്ടു കിഡ്‌നിയും തകരാറിലായ സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് സേതു ലക്ഷ്മി അമ്മ എത്തിയത്. ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നാണ് സേതു ലക്ഷ്മി അമ്മ വിഡിയോയില്‍ പറയുന്നത്.

‘എന്റെ മകന്റെ ആവശ്യവുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. അവനിപ്പോള്‍ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. അവന്റെ കിഡ്‌നി രണ്ടും പോയി കിടക്കുന്നു. ഇപ്പോള്‍ 10 വര്‍ഷം കഴിഞ്ഞു. എത്രയും വേഗം കിഡ്‌നി മാറ്റി വെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് 13 വയസ്, രണ്ടാമത്തെ കുട്ടിക്ക് 12 വയസ്. എന്റെ മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ അടുത്ത് പറയും, അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്.

‘മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാരമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക’. സേതു ലക്ഷ്മി അമ്മ പറയുന്നു. 

നിങ്ങളുടെ സഹായമാണ് ഇനി രക്ഷയെന്നും കഴിയുന്ന രീതിയില്‍ സഹായിക്കണമെന്നും വിഡിയോയില്‍ സേതു ലക്ഷ്മി അമ്മ അഭ്യര്‍ത്ഥിക്കുന്നു. ഫോണ്‍ നമ്പര്‍ 9567621177.

related stories