ബെസ്റ്റ് ആക്ടർ നായികയുടെ സ്വകാര്യചിത്രങ്ങൾ ചോർന്നു

ബെസ്റ്റ് ആക്ടർ, വൺ ബൈ ടു എന്നീ മലയാളചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ പ്രശസ്ത കന്നഡ നടി സോനു ഗൗഡയുടെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ചോർന്നു. ഭര്‍ത്താവ് മനോജ് ഗൗഡയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശനിയാഴ്ച മുതല്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനൊപ്പം സോനു ഗൗഡ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. ഭര്‍ത്താവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ എങ്ങനെ പുറത്തായതെന്ന് വ്യക്തമല്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോ ഫോണില്‍ നിന്നോ മറ്റേതെങ്കിലും ഗാഡ്ജറ്റുകളില്‍ നിന്നോ ആകാം ഫോട്ടോ ചോർത്തിയതെന്ന് നടി പറയുന്നു. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സോനു വ്യക്തമാക്കി.

2008ല്‍ പുറത്തിറങ്ങിയ ഇന്തി നിന്ന പ്രീതിയ എന്ന ചിത്രത്തിലൂടെയാണ് സോനു സിനിമയില്‍ എത്തിയത്. ബെസ്റ്റ് ആക്ടര്‍, ഡബിള്‍സ്, വണ്‍ ബൈ ടു എന്നീ മലയാള ചിത്രങ്ങളിലും സോനു അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷവും നടി അഭിനയം തുടര്‍ന്നിരുന്നു. ഒരു കന്നഡചിത്രത്തിലും മൂന്നുതമിഴ് ചിത്രത്തിലും നടി ഇപ്പോൾ അഭിനയിച്ച് വരുകയാണ്. ശ്രുതി രാമകൃഷ്ണനെന്നും നടി അറിയപ്പെടുന്നുണ്ട്.