മമ്മൂട്ടിയുടെ പരോൾ; ട്രെയിലർ കാണാം

മമ്മൂട്ടി നായകനായി എത്തുന്ന പരോൾ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത പരസ്യചിത്രകാരനായ ശരത്ത് സന്ധിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബാഹുബലിയിലെ 'കാലകേയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകരന്‍, ഈ ചിത്രത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ബുള്ളറ്റ് രാഘവന്‍' എന്ന കഥാപാത്രത്തെയാണ് പ്രഭാകരന്‍ അവതരിപ്പിക്കുന്നത് വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. മിയാജോര്‍ജും ഇനിയായുമാണ്  നായികമാര്‍.

ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, സോഹന്‍ സീനുലാല്‍, അലന്‍സിയര്‍, കലാഭവന്‍ ഹനീഷ്, കലാശാല ബാബു, കൃഷ്ണകുമാര്‍, സിജോയ് വര്‍ഗീസ്, ചെമ്പില്‍ അശോകന്‍, ഇര്‍ഷാദ്, കലിംഗ ശശി, അരിസ്‌റ്റോ സുരേഷ്, മുത്തുമണി, ബിനു പപപു, ജൂബി നൈനാന്‍, പത്മരാജ് രതീഷ്, തങ്കച്ചന്‍, ഹരി (ആട് 2 ഫെയിം) അനില്‍ നെടുമങ്ങാട്, ബാലതാരങ്ങളായ നിമാന്‍, നൊഹാഡ്, വൊഡാഫോണ്‍ അനില്‍ എന്നിവരും പ്രധാന താരങ്ങളാണ്.