മാസ് ലുക്കിൽ ബിജു മേനോൻ; പടയോട്ടം ടീസർ

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം ടീസർ പുറത്തിറങ്ങി. ചെങ്കൽ രഘു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ടീസറിൽ ബിജു മേനോനെ വ്യക്തമായി കാണിക്കുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്‍,സുധി കോപ്പ എന്നിവരെ ടീസറിൽ കാണാം.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു  നിന്നും കാസര്‍ഗോഡേക്ക്‌ ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

അരുണ്‍ എ ആര്‍,അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.‌‌

ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ എന്ന മെഗാഹിറ്റുകൾ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് നിർമാണം.