ഗ്ലാമറായി അമല പോള്‍; തിരുട്ടു പയലേ 2 പുതിയ ട്രെയിലർ

ബോബി സിംഹ നായകനാകുന്ന തമിഴ് ചിത്രം തിരുട്ടു പയലേ 2 പുതിയ ട്രെയിലർ പുറത്തിറങ്ങി. അമല പോൾ ആണ് നായിക. പ്രസന്നയാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. അമലയുടെ ഗ്ലാമർ രംഗങ്ങളാണ് ട്രെയിലറിലെ പ്രധാനആകർഷണം.

സിനിമയിൽ അതീവ ഗ്ലാമറസായാണ് അമല പ്രത്യക്ഷപ്പെടുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഗ്ലാമർ ലുക്കിലാണ് താരം എത്തിയത്.

സുശി ഗണേഷന്‍ സംവിധാനം ചെയ്യുന്ന  ചിത്രം ഈ വർഷം അവസാനം തിയറ്ററുകളിൽ എത്തും.