മാസ് ഇല്ല; താനാ സേര്‍ന്ത കൂട്ടം ടീസർ

സൂര്യ നായകനാകുന്ന താനാ സേര്‍ന്ത കൂട്ടം ടീസര്‍ പുറത്തിറങ്ങി. മാസ് ആക്​ഷൻ രംഗങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി സൂര്യ എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആണ്. ഇതുവരെ 28 ലക്ഷം ആളുകൾ ടീസർ കണ്ട് കഴിഞ്ഞു.

നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വിഗ്നേഷ് ശിവന്‍ ആണ് സംവിധാനം‍. സൂര്യയുടെ 35ാമത്തെ ചിത്രമാണിത്.

കീര്‍ത്തി സുരേഷ്, സുരേഷ് മേനോന്‍, തമ്പി രാമയ്യ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൊമേഡിയന്‍ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.