പെൺകരുത്തിന്റെ കഥ പറയുന്ന അരുവി ട്രെയിലർ പുറത്തിറങ്ങി. പുതുമുഖം അതിഥി ബാലന് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമനാണ്. നിരവധി രാജ്യാന്തരമേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഡിസംബർ 15ന് തിയറ്ററുകളിലെത്തും.
സ്ത്രീകേന്ദ്രീകൃതമായ സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ ശേഖര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. എസ്ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് പുതുമയുള്ള സ്ത്രീകഥാപാത്രങ്ങളുമായെത്തുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത്.