ജീവയുടെ വില്ലനായി ജി.പി; കീ ടീസർ

ജീവ നായകനായി എത്തുന്ന ത്രില്ലർ ചിത്രം കീ പുതിയ ടീസർ എത്തി. കാലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. 

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിൽ ജീവയുടെ വില്ലനായി എത്തുന്നത്. അനൈക സൊതി, ആര്‍ ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗ്ലോബല്‍ ഇന്‍ഫോടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എസ് മൈക്കിള്‍ രായപ്പനാണ് ചിത്രം നിർമിക്കുന്നത്.