അല്ലു അർജുന്റെ മനസ്സ് കീഴടക്കി പ്രിയയുടെ മാണിക്യമലർ

കണ്ണിറുക്കി വന്ന് സിനിമാപ്രേക്ഷകരുടെ മനംകവർന്ന പ്രിയയ്‌ക്ക് ഇന്ത്യ മുഴുവൻ ആരാധകരാണ്. ഇപ്പോഴിതാ  മാണിക്യ മലരിന് മലയാളക്കര കടന്ന് അങ്ങ് തെലുങ്കില്‍ നിന്നും ഒരു ആരാധകന്‍.

സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനാണ് പ്രിയയുടെയും റോഷന്റെയും വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. സമീപകാലത്ത് താന്‍ കണ്ട ഏറ്റവും ക്യൂട്ടായ വിഡിയോയാണിതെന്നും ലാളിത്യമാണ് ഇതിന്റെ ശക്തിയെന്നും അല്ലു ട്വീറ്റ് ചെയ്തു