നാടൻ സുന്ദരിയായി സമാന്ത; രംഗസ്ഥലാം ട്രെയിലർ

തെലുങ്ക് താരം രാം ചരൺ നായകനാകുന്ന രംഗസ്ഥലാം എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമാന്തയാണ് നായിക. ഗ്രാമീണപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ എഴുപത് കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്നു. 

പ്രകാശ് രാജ്, ആദി, ജഗപതി ബാബു എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മാർച്ച് 30ന് തിയറ്ററുകളിലെത്തും.