കമൽഹാസന്റെ ബ്രഹ്മാണ്ഡചിത്രം; വിശ്വരൂപം 2 ട്രെയിലർ

ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിശ്വരൂപം രണ്ട് ട്രെയിലർ പുറത്തിറങ്ങി. 2013ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർച്ചയാണിത്.

ഒരു മിനിറ്റ് 47 സെക്കൻഡ് ആണ് ട്രെയിലർ ദൈർഘ്യം. കൊടും ഭീകരൻ ഒമർ ഖുറേഷിയായി രാഹുൽ ബോസ് ട്രെയിലറിൽ തിളങ്ങുന്നു. എന്നാല്‍ സിനിമയിലെ വിഎക്സ് ദൃശ്യങ്ങൾ മികവു പുലർത്തിയോ എന്ന് സംശയം.

സാമ്പത്തികപരാതീനതകളും വിവാദങ്ങളുമാണ് ചിത്രം പൂർത്തിയാകാൻ ഇത്രയധികം വർഷങ്ങൾ വേണ്ടിവന്നത്.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും താരങ്ങളാണ്. ഗിബ്രാൻ സംഗീതം. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്.

ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. സിനിമയുടെ നിർമാണം റിലയൻസ് ഏറ്റെടുത്തെന്നും റിപ്പോർട്ട് വന്നിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.