കോമഡി ഡോൺ ആയി വിജയ് സേതുപതി; ജുംഗ ട്രെയിലർ

ആരാധകരെ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗുമായി വിജയ് സേതുപതിയുടെ കോമഡി ഗ്യാങ്സ്റ്റർ ചിത്രം ജുംഗയുടെ ട്രെയിലറെത്തി. അതിഗംഭീര സംഘട്ടന രംഗങ്ങളും മാസ് സീക്വൻസുകളും നിറഞ്ഞ ചിത്രം ഒരു മുഴുനീള കോമഡി എന്റർടൈനറായിരിക്കും.

സയിഷ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുണ്ടുടുത്തും കോട്ടണിഞ്ഞും രണ്ട് ഗെറ്റപ്പിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നു. 

ഗോകുലാണ് ചിത്രത്തിന്റെ സംവിധാനം. വിജയ് സേതുപതിയും ഗോകുലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 2013ൽ പുറത്തിറങ്ങിയ 'ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. 

ജുംഗയ്ക്കായി സംഗീതം ഒരുക്കുന്നത് സിദ്ധാർഥ് വിപിനാണ്. വിജയ് സേതുപതി തന്നെയാണ് ചിത്രത്തിന്റെ നിർമാണം.