തൃഷയും വിജയ് സേതുപതിയും; 96 ടീസർ

തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന 96 എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സി. പ്രേം കുമാർ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ചിത്രം ഒരു റൊമാന്റിക് എന്റർടെയ്നറാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ഗോവിന്ദ് വസന്തയാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്.