Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വരൂപം 2; പ്രേക്ഷക പ്രതികരണം

vishwaroopam-2-audience-review

ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിശ്വരൂപം  2 തിയറ്ററുകളിലെത്തി. 2013ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർച്ചയാണിത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഏകദേശം 55 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനവും നിര്‍മാണവും കമല്‍ഹാസൻ തന്നെയാണ്. 2013 അവസാനം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തുടങ്ങിയത് നവംബർ 27നാണ്.

സാമ്പത്തികപരാതീനതകളും വിവാദങ്ങളുമാണ് ചിത്രം പൂർത്തിയാകാൻ ഇത്രയധികം വർഷങ്ങൾ വേണ്ടിവന്നത്.

കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും താരങ്ങളാണ്. ഗിബ്രാൻ സംഗീതം. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്.