Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യടിച്ച് പോകും വിജയ് സേതുപതിയുടെ ഈ വാക്കുകൾ കേട്ടാൽ

vijay-sethupathi

വിജയ് സേതുപതിയുടെ മനസ്സിന്റെ നന്മ പലതവണ തിരിച്ചറിഞ്ഞവരാണ് പ്രേക്ഷകർ. മികച്ച നടനെന്നതിലുപരി നല്ല വ്യക്തിത്വത്തിനും ഉടമ. അത് തിരിച്ചറിയുന്ന മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം നടന്നു.

നവാഗതനായ ലെനിൻ ഭാരതി സംവിധാനം െചയ്ത് വിജയ് സേതുപതി നിർമിച്ച മേർക്കു തൊടർച്ചി മാൈല കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് നിരൂപർക്ക് ഇടയിലും പ്രേക്ഷകർക്ക് ഇടയിലും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Oru Paisa Vangama Kooduthuruken..." - Vijay Sethupathi Emotional Speech

സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി സൂചകമായി പത്രമാധ്യമങ്ങൾക്ക് വേണ്ടി പ്രസ്മീറ്റ് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. തുടർന്നുള്ള പ്രസംഗത്തില്‍ വികാരഭരിതനായാണ് വിജയ് സേതുപതി സംസാരിച്ചത്.

‘ഞാൻ സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഒരുപാട് സഹായിച്ച വ്യക്തിയാണ് ലെനിൻ. അദ്ദേഹം എന്നോട് കാണിച്ച സ്നേഹത്തിന് നന്ദി സൂചകമായാണ് സിനിമ നിർമിക്കാന്‍ തീരുമാനിക്കുന്നത്.’

ഇതുവരെ ഒരുരൂപ പോലും ഞാൻ ഈ സിനിമയിൽ നിന്നും സ്വന്തമാക്കിയിട്ടില്ല. എത്ര തുക ചിത്രത്തിന് കലക്ഷനായി ലഭിക്കുന്നോ, അത് മുഴുവൻ സിനിമയ്ക്ക് ആവശ്യമായ പ്രമോഷനൽ പരിപാടികൾക്ക് ചിലവഴിക്കാനാണ് ഞാൻ ലെനിനോട് പറഞ്ഞത്.’–വിജയ് സേതുപതി പറഞ്ഞു.

വിജയ്‌യുടെ വാക്കുകൾ കയ്യടികളോടെയാണ് വേദിയിലുള്ളവർ സ്വീകരിച്ചത്.

സംവിധായകന്റെ വാക്കുകൾ– വിജയ്‌യുമായി പത്ത് വർഷത്തെ പരിചയമുണ്ട്. അദ്ദേഹം സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുമ്പോഴെ എനിക്ക് അറിയാം. പിന്നീട് അദ്ദേഹം നായകനായി വളരുമ്പോഴും ഒപ്പമുണ്ടായിരുന്നു. അന്ന് മുതലേ എന്റെ മനസ്സിൽ ഈ കഥ ഉണ്ട്. വിജയ് ചെറിയ ചെറിയ സിനിമകളിലാണ് അഭിനയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കാണാൻ വരുന്ന നിർമാതാക്കൾ സിനിമ കമ്മിറ്റ് ചെയ്യാതിരിക്കുന്ന സാഹചര്യത്തിൽ എന്റെ കഥ കേൾക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. എന്റെയും ചെറിയ സിനിമയാണ്. അങ്ങനെ ഏതെങ്കിലും നിർമാതക്കള്‍ ഉണ്ടെങ്കിൽ വിജയ്‌യോട് തന്നെ നേരിട്ട് ചോദിക്കാമെന്ന് വെച്ചു. 

അങ്ങനെ 2014ൽ അന്ന് അദ്ദേഹം പന്നിയാരും പദ്മിനിയും ചെയ്യുന്ന സമയം. സെറ്റിൽ പോയി നേരിട്ട് കണ്ട് കാര്യം പറഞ്ഞു. ചെന്നൈയിൽ വരുമ്പോൾ നേരിട്ട് കാണാമെന്നും വിജയ് പറഞ്ഞു. അങ്ങനെ ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹം കഥ കേൾക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷം ഈ സിനിമ ചെയ്യാമെന്ന് വിജയ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഒരൊറ്റ ആവശ്യം മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തന്റെ കയ്യില്‍ ഇപ്പോൾ ഇതിനുള്ള പണമില്ല, പണം ഉണ്ടാക്കാനുള്ള സാവകാശം. എനിക്കും അത് സമ്മതമായിരുന്നു. കാരണം ഈ സിനിമയ്ക്ക് മൂന്നുവർഷത്തോളം പ്രി–പ്രൊഡക്​ഷൻ ആവശ്യമായിരുന്നു.