Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂർ ഡെയ്സ് റീമേയ്ക്കിൽ അഭിനയിച്ചതിൽ പശ്ചാത്തപിക്കുന്നു: റാണ

rana-fahadh

ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് റീമേയ്ക്കിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് നടൻ റാണ ദഗുപതി. ആ ചിത്രം ചെയ്തതിൽ പശ്ചാത്തപിക്കുന്നുവെന്നും റാണ അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘ബാംഗ്ലൂർ െഡയ്സിന്റെ തമിഴ് റീമേയ്ക്കില്‍ ഞാൻ അഭിനയിച്ചിരുന്നു. അത് ബോക്സ്ഓഫീസിൽ വലിയ പരാജയമായി. സത്യത്തിൽ ഇത്രയും മനോഹരമായൊരു സിനിമ റീമേയ്ക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. എന്നാൽ ഫഹദ് അഭിനയിച്ച ആ വേഷം ചെയ്യണമെന്നത് വലിയൊരു ആഗ്രഹവുമായിരുന്നു.’–റാണ പറഞ്ഞു.

Bangalore Naatkal Official Theatrical Trailer | Arya | Bobby Simha

മലയാളത്തിൽ ഫഹദ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തെയാണ് റാണ പുനരവതരിപ്പിച്ചത്. ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷത്തില്‍ ആര്യയും നസ്രിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും ചിത്രത്തിലെത്തി. ആര്‍ജെ സേറയുടെ വേഷത്തില്‍ പാര്‍വതി തന്നെയാണ് അഭിനയിച്ചത്. നിത്യ മേനോന്‍ അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തെ സമാന്ത അവതരിപ്പിച്ചു.

തമിഴില്‍ അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോമരുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.