വിശാലിനെതിരെ സണ്ട കൂടി വരലക്ഷ്മി; സണ്ടക്കോഴി 2 ട്രെയിലർ

വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കുന്ന ആക്‌​ഷൻ ചിത്രം സണ്ടക്കോഴി 2 ട്രെയിലർ പുറത്ത്. 2005ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർഭാഗമാണിത്. 

കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ വരലക്ഷ്മി നെഗറ്റീവ് റോളിൽ എത്തുന്നു. അപ്പാനി രവി, ഹരീഷ് പേരടി, രാജ്കിരൺ എന്നിവരാണ് മറ്റുതാരങ്ങൾ. 

വിശാൽ ഇരട്ടവേഷത്തിലെത്തുന്ന സിനിമയുടെ കഥയും തിരക്കഥയും ലിംഗുസാമി തന്നെ.