Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നഡയിലെ ബ്രഹ്മാണ്ഡചിത്രം; കെ.ജി.എഫ് ട്രെയിലർ

kgf-trailer

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ റിലീസിനെത്തി.

KGF Trailer Kannada | Yash | Srinidhi Shetty | Prashanth Neel | Vijay Kiragandur

കന്നഡ,തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ഈ ഭാഷകളിലെ മൊഴിമാറ്റ ട്രെയിലറുകളും ഇന്ന് റിലീസ് ചെയ്തു. ഹിന്ദിയിൽ എക്സെൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഫർഹാൻ അക്തറാണ് വിതരണം. തമിഴിൽ നടൻ വിശാൽ ചിത്രം വിതരണത്തിനെത്തിക്കുന്നു.

KGF Trailer Malayalam | Yash | Srinidhi Shetty | Prashanth Neel | Vijay Kiragandur

KGF Telugu Trailer

K.G.F (Chapter 1) - Tamil Trailer | Yash

Kolar Gold Fields (KGF) | Official Hindi Trailer

കന്നഡ സൂപ്പർ താരം യാഷ് പ്രധാനവേശത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും അഭിനയിക്കുന്നു. ഉഗ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് സംവിധാനം. ചിത്രം ഡിസംബർ 21 ന് തിയറ്റുകളിലെത്തും.