Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡേൺ ലുക്കിൽ സായി പല്ലവി; ട്രെയിലർ കാണാം

sai-pallavi-sharwanand

സായി പല്ലവി നായികയായി എത്തുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം പടി പടി ലെച്ചേ മനസ്സു ട്രെയിലർ റിലീസ് െചയ്തു. ശർവാനന്ദ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം പ്രണയകഥ പറയുന്നു.

Padi Padi Leche Manasu Theatrical Trailer | Sharwa | Sai Pallavi

നാടൻ പെൺകുട്ടിയിൽ നിന്നും മാറി മോഡേൺ ലുക്കിലാണ് ചിത്രത്തിൽ സായി എത്തുന്നത്. സുഹാസിനി, പ്രിയ രാമൻ എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സിനിമ ഡിസംബർ 21ന് റിലീസ് ചെയ്യും.

അതേസമയം തമിഴിലും നടിക്ക് കൈനിറയെ ചിത്രങ്ങളാണ്. ധനുഷ് നായകനാകുന്ന മാരി 2 വും ഡിസംബർ 21നാണ് റിലീസ്. സൂര്യ നായകനാകുന്ന എന്‍ജികെയും പേരിടാത്ത ഫഹദ് ചിത്രവുമാണ് സായി പല്ലവിയുടേതായി ചിത്രീകരണം നടക്കുന്ന പ്രോജക്ടുകൾ.