Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയുടെ ലിപ്സ് കമലിന്‍റെ ലോക്ക്!

thoongavanam-posters

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം തൂങ്കാവനത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. വേട്ടയാട് വിളയാടിന് ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.

മൂന്ന് പോസ്റ്ററുകളാണ് ചിത്രത്തിന്‍റേതായി പുറത്തിറക്കിയിരിക്കുന്നത്. ഒരു പോസ്റ്ററില്‍ നായികയെ ചുംബിക്കുന്ന കമല്‍ഹാസനെയും കാണാനാകും. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എന്നാല്‍ പോസ്റ്ററില്‍ തൃഷയുടെ മുഖം കാണിക്കുന്നില്ല.

കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ സ്റ്റൈലില്‍ ആയിരിക്കും ഒരുക്കുക. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നതെന്നും കമല്‍ അറിയിച്ചു.

മന്‍മഥന്‍ അന്പിന് ശേഷം തൃഷ വീണ്ടും കമല്‍ഹാസന്‍റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് തൂങ്കാവനം. രാജ്കമല്‍ ഇന്റകര്‍നാഷനലും ഒരു പ്രമുഖ നിര്‍മ്മാണകമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജിബ്രാന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.