ജീവയെ നായകനാക്കി കെ.വി ആനന്ദ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കോയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ബോബി സിംഹയും പ്രകാശ് രാജുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിഷ്ണുവര്‍ദ്ധന്‍റെ ബില്ല 2വില്‍ സംവിധാനസഹായിയായിരുന്നു ശരത്. നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംഗീതം ലിയോണ്‍ ജയിംസ്.