സമാന്ത ജിമ്മിൽ; വിഡിയോ വൈറൽ

കണ്ടാൽ സ്ലിം ബ്യൂട്ടി ആണെന്നേ ഒള്ളൂ! സമാന്ത ആള് പുലിയാണ് കേട്ടാ....തെന്നിന്ത്യൻ സുന്ദരിയുടെ വർക്ക്ഔട്ട് വിഡിയോ പുറത്തിറങ്ങിയതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.

100 കിലോ വെയ്റ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുത്തുപൊക്കുന്ന സമാന്തയുെട പ്രകടനം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. സമാന്തയുടെ പേഴ്സണൽ ട്രെയിനറായ കുനാൽ ഗിറിന്റെ മേൽനോട്ടത്തിലായിരുന്നു താരത്തിന്റെ കിടിലൻ പ്രകടനം.