യക്ഷിയായി റായി ലക്ഷ്മി; ട്രെയിലർ കാണാം

തമിഴ്നാട്ടിൽ ഹൊറർചിത്രങ്ങൾക്ക് ഇപ്പോൾ നല്ല മാർക്കറ്റാണ്. ഇപ്പോൾ തന്നെ മൂന്നുനാലു ഹൊറർചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നു. അതിനിടെ മറ്റൊരു പ്രേതചിത്രം കൂടി റിലീസിനൊരുങ്ങുന്നു. റായി ലക്ഷ്മിയും ശ്രീകാന്തും പ്രധാനവേഷങ്ങളിലെത്തുന്ന സവ്കർപേട്ടൈയാണ് പുതിയ ചിത്രം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

ചിത്രത്തിൽ ശ്രീകാന്തും റായി ലക്ഷ്മിയും പ്രേതങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. വി.സി വേലായുധന്‍ സംവിധാനം ചെയ്യുന്ന സവ്കര്‍പേട്ടൈയിൽ ശരവണൻ, സുമൻ എന്നിവരാണ് മറ്റുതാരങ്ങൾ.