ആടിപ്പാടി അനു ഇമ്മാനുവലും, കീർത്തിയും: അഗ്ന്യാതവാസിയിലെ വിഡിയോ ഗാനം

രണ്ടു മലയാളി നായികമാർ ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രമെന്ന ഖ്യാതിയുമായാണ് പവൻ കല്യാൺ നായകനായ അഗ്ന്യാതവാസി എത്തിയത്. ബോക്സ് ഒാഫിസിൽ പ്രതീക്ഷകളെ കാക്കാൻ സാധിക്കാതിരുന്ന ചിത്രത്തിലെ ‘യെവരോ നീ ബേബി’ എന്ന ഗാനം ശ്രദ്ധ നേടുകയാണ്. 

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയത് അനിരുദ്ധാണ്. ശ്രീമണി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നകാഷ് അസീസാണ്. രണ്ടു നായികമാരും നായകനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിലുള്ളത്. ചിത്രത്തിലെ മറ്റും ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.