റേസ് 3–യിൽ ജാക്വലിന്റെ പോൾ ഡാൻസ്: വിഡിയോ

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3–യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കോടികൾ മുടക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിലെ പോൾ ഡാൻസ് ഉൾപ്പെടുത്തിയ ഗാനത്തിന്റെ വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ‌ഹീരിയെ എന്ന ഗാനത്തിൽ തകർപ്പൻ ചുവടുകളുമായാണ് ജാക്വലിൻ ഫെർണാണ്ടസ് എത്തുന്നത്. 

മീറ്റ് ബ്രോസ് ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് കുമാറാണ്. ജാക്വലിനൊപ്പം സൽമാൻ ഖാനും ഇൗ പാട്ടിൽ എത്തുന്നുണ്ട്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാനും രമേശ് തൗരാണിയും ചേർന്നാണ് നിർമിക്കുന്നത്. സൽമാനൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, ഡെയ്സി ഷാ തുടങ്ങി വമ്പൻ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ജൂൺ 15ന് തിയറ്ററുകളിലെത്തും.