'പെണ്ണെ ഉന്നെ പാത്താൽ' കീര്‍ത്തിയോടു വിക്രം

വിക്രം, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്വാമി സ്ക്വയർ. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് വിക്രമും കീർത്തിയും ചേർന്നാണ്. 'പെണ്ണെ ഉന്നെ പാത്താൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. 

വിക്രമിന്റെയും കീർത്തിയുടെയും ഗംഭീര ശബ്ദം എന്ന കുറിപ്പോടെയാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. കീർത്തിക്കൊപ്പം ഗാനം ആസ്വദിച്ച് ആലപിക്കുകയാണ് വിക്രം വിഡിയോയില്‍. ചിത്രത്തിലെ സംഗീതവും വരികളും ദേവിശ്രീ പ്രസാദിന്റെതാണ്. 2003ൽ പുറത്തിറങ്ങിയ സാമിയുടെ രണ്ടാം പതിപ്പാണ് സാമി സ്ക്വയർ. 

തമിഴ് ആക്ഷൻ ത്രില്ലർ മൂവിയായാണ് ചിത്രം തീയറ്ററുകളിലെത്തുക. ഐശ്വര്യ രാജേഷ്, ബോബി സിംഹ, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഹരിയാണ് ചിത്രത്തിന്റെ സംവിധാനം.