അതിസുന്ദരിയായി കജോൾ; ഈ പാട്ടും സുന്ദരം

കജോൾ പ്രധാന വേഷത്തിലെത്തുന്ന 'ഹെലികോപ്ടർ ഏലാ'യിലെ പുതിയ ഗാനം എത്തി. 'യാദോം കി അൽമാരി' എന്ന ഗാനമാണ് എത്തിയത്. പലോമി ഘോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. സ്വാനന്ദ് കിർക്കിരെയുടെതാണ് വരികൾ. 

അതീവ സുന്ദരിയായാണ് കജോൾ ഗാന രംഗത്തിൽ എത്തുന്നത്. ഒരു സ്ത്രീയുടെ സ്വപ്നങ്ങളും അവളുടെ ജീവിതത്തിലെ സന്തോഷങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. 

കജോൾ, റിധി സെൻ, ടോട റോയ് ചൗധരി, നേഹ ധുപിയ എന്നിവരാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. സെപ്തംബർ ഏഴിനു ചിത്രം തീയറ്ററുകളിലെത്തും.