അതിമനോഹരം അഭിഷേകിന്റെ പ്രണയം; ഹൃദയഭേദകവും

അതിമനോഹരമായ പ്രണയഗാനവുമായി എത്തുകയാണ് അഭിഷേക് ബച്ചൻ. 'മൻമർസിയാൻ' എന്ന ചിത്രത്തിലേതാണു ഗാനം. അമിത് ത്രിവേദിയാണ് 'ചോഞ്ച് ലാദിയാൻ' എന്ന ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെല്ലിയുടെതാണു വരികൾ. ഹർഷ്ദീപ് കൗറും ജസീം ശർമയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മനോഹരമായ പ്രണയവും അൽപം നൊമ്പരവും ഇഴചേരുന്നതാണു ഗാനം. മഞ്ഞുമൂടിയ മലനിരകളും ഹിമാലയൻ താഴ്‌വരയിലെ ജീവിതങ്ങളും ഗാനരംഗങ്ങൾക്കു മാറ്റുകൂട്ടുന്നു. തപ്‌സി പാന്നൂ ആണ് ചിത്രത്തിലെ നായിക. വിക്കി കൗശാൽ, അഷ്‌നൂര്‍ കൗർ, അക്ഷയ് അറോറ, പവൻ മൽഹോത്ര, ഗുർപ്രീത് ഭാംഗു എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

ചിത്രത്തിൽ പതിനൊന്നു ഗാനങ്ങൾ ഉണ്ട്. അതിമനോഹര ഗാനം. 'അഭിഷേകിന്റെയും തപ്സിയുടെയും തകർപ്പന്‍ അഭിനയം' എന്നിങ്ങനെ പോകുന്നു ഗാനത്തെ കുറിച്ചുള്ള കമന്റുകൾ. സെപ്റ്റംബർ 14നു ചിത്രം ചിത്രം തിയറ്ററുകളിലെത്തും.